- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വൈദ്യുതി മോഷണം : പെരുമ്പാവൂരില്‍ 2.15 കോടി രൂപ പിഴ ചുമത്തി

Theftഎറണാകുളം ജില്ലയിലെ വ്യവസായ മേഖലയായ പെരുമ്പാവൂരില്‍ വ്യാപകമായ വൈദ്യുതി ദുരുപയോഗം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍‍സ് ഓഫീസര്‍ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 27 മുതല്‍ 29 വരെ പെരുമ്പാവൂര്‍, കാലടി, അങ്കമാലി, കിഴക്കമ്പലം മേഖലകളില്‍ വ്യാപകമായ റെയ്ഡ് നടന്നു.

3 ദിവസംകൊണ്ട് 516 പരിശോധനകള്‍ നടത്തി 20 വൈദ്യുതി മോഷണങ്ങളും 89 ക്രമക്കേടുകളും കണ്ടെത്തി. 2.15 കോടി രൂപ പിഴ ചുമത്തി. മോഷണം സംശയിക്കപ്പെട്ട ഏതാനും വ്യവസായ ശാലകളുടെ മീറ്റര്‍ പിടിച്ചെടുത്ത് വിദഗ്ദ പരിശോധനയ്ക്കായി അയച്ചു. പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളും.

എ.പി.ടി.എസി-ന്റെ 3 റീജിയണുകളില്‍പ്പെട്ട 13 യൂണിറ്റുകളിലായി ഓഫീസര്‍മാരും ജീവനക്കാരും അടക്കം 80 പേര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനകള്‍ക്ക് സൌത്ത് സോണ്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീ. ഇ. മുഹമ്മദ്, സെന്‍ട്രല്‍ സോണ്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീ. മുഹമ്മദ് കാസിം, നോര്‍ത്ത് സോണ്‍‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീ. വി. ജയിംസ് തുടങ്ങിയവരും സ്ക്വാഡുകള്‍ക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും നേതൃത്വം നല്‍കി. ചീഫ് വിജിലന്‍‍സ് ഓഫീസര്‍ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. ക്രമക്കേടുകള്‍ നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ക്വാഡുകള്‍ക്കും, ജീവനക്കാര്‍ക്കുമുള്ള പുരസ്കാരം പെരുമ്പാവൂരില്‍വച്ച് ചീഫ് വിജിലന്‍‍സ് ഓഫീസര്‍ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. വിതരണം ചെയ്തു.