- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

കെ.എസ്.ഇ.ബിയുടെ സ്റ്റാൻഡ് അപ് കോമഡി മത്സരം; 10,000 രൂപ സമ്മാനം.

കെ എസ് ഇ ബിയുടെ 65 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഹൈവോൾട്ടേജ് സ്റ്റാൻഡ് അപ് കോമഡി എന്ന പേരിൽ മത്സരം സംഘടിപ്പിക്കും. പൊതു ജനങ്ങൾക്കും കെ എസ് ഇ ബി ജീവനക്കാർക്കും പങ്കെടുക്കാം. പൊതുജനങ്ങൾ - ‘ കറണ്ടും ഞാനും' എന്ന വിഷയത്തിലും, ജീവനക്കാർ - ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങൾ' എന്ന വിഷയത്തിലുമാണ് സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കേണ്ടത്. മൊബൈൽ ഫോണിൽ പോർട്രെയ്റ്റ് മോഡിൽ ചിത്രീകരിച്ച പരമാവധി 5 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോകൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കണം. 2022 മാർച്ച് 24 വൈകീട്ട് 5 മണിക്കകം മേൽപ്പറഞ്ഞ ഇ മെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള വീഡിയോകൾ മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുക. പൊതുജനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മികച്ച 5 വീതം സ്റ്റാൻഡ് അപ് കോമഡി വീഡിയോകൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. സംശയങ്ങൾ ദൂരീകരിക്കാൻ കെ എസ് ഇ ബി പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ 94960 11848 എന്ന നമ്പരിൽ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണ്.


Terms & conditions

ഹൈ വോൾട്ടേജ് സ്റ്റാൻഡ് അപ് കോമഡി


കെ എസ് ഇ ബിയുടെ 65 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി HIGH VOLTAGE STAND UP COMEDY എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു.

മത്സര നിബന്ധനകൾ


1. പരമാവധി 5 മിനിറ്റിൽ താഴെയായിരിക്കണം സ്റ്റാൻഡ് അപ് കോമഡി അവതരണം.


2. പൊതു ജനങ്ങൾക്കും കെ എസ് ഇ ബി ജീവനക്കാർക്കും വെവ്വേറെയായിരിക്കും മത്സരം. പൊതുജനങ്ങൾ - ‘ കറണ്ടും ഞാനും' എന്ന വിഷയത്തിലും, ജീവനക്കാർ - ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങൾ' എന്ന വിഷയത്തിലുമായിരിക്കണം സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കേണ്ടത്.


3. അവതരണത്തിൽ വിമർശനവും ശുദ്ധ ഹാസ്യവും ആകാവുന്നതാണ്. എന്നാൽ, സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെയോ കെ എസ് ഇ ബി എൽ എന്ന സ്ഥാപനത്തെയോ മത ജാതി ലിംഗ വിഭാഗങ്ങളെയോ ഏതെങ്കിലും വ്യക്തിയെയോ ജനാധിപത്യ മൂല്യങ്ങളെയോ ഇകഴ്ത്തിക്കാട്ടുന്നതരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്.


4. മൊബൈൽ ഫോണിൽ പോർട്രെയ്റ്റ് മോഡിൽ ചിത്രീകരിച്ച സ്റ്റാൻഡ് അപ് കോമഡി വീഡിയോകൾ SD/HD mpeg (mp4) ഫോർമാറ്റിൽ, This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ഡ്രൈവ് / ഫയൽ ട്രാൻസ്ഫർ ആപ്ലിക്കേഷനുകൾ വഴി അയക്കുന്നവർ Access Permission നൽകിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്.


5. നിർദ്ദിഷ്ട ഫോർമാറ്റിലല്ലാത്തതോ സമയദൈർഘ്യമേറിയതോ Access Permission ഇല്ലാത്തതോ ആയ എൻട്രികൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.


6. എൻട്രി അയക്കുന്നയാൾ കെ എസ് ഇ ബി ജീവനക്കാരനാണെങ്കിൽ HVSC (E) എന്നും ജീവനക്കാരനല്ലെങ്കിൽ HVSC (P) എന്നും ഇ മെയിലിന്റെ സബ്ജക്ടായി രേഖപ്പെടുത്തണം.


7. അയക്കുന്നയാളിന്റെ പേര്, പൂർണ്ണമായ വിലാസം, ഫോൺനമ്പർ,

ജീവനക്കാരനാണെങ്കിൽ എംപ്ലോയി നമ്പർ, ഓഫീസ് വിലാസം എന്നിവ ഇ മെയിലിൽ രേഖപ്പെടുത്തിയിരിക്കണം.


8. 2022 ഏപ്രിൽ 2 വൈകീട്ട് 5 മണിക്കകം മേൽപ്പറഞ്ഞ ഇ മെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള വീഡിയോകൾ മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുക.

ഒരു വ്യക്തി ഒന്നിലധികം എൻട്രികൾ അയക്കാൻ പാടില്ല.


9. കെ എസ് ഇ ബി പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറായ നാലംഗ ജൂറി വിജയികളെ തെരഞ്ഞെടുക്കുന്നതാണ്.


10. ഇതിൽ ഏതെങ്കിലും വിഭാഗത്തിലേക്കുള്ള എൻട്രികൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയാൽ ആ വിഭാഗത്തിൽ പുരസ്കാരം നൽകേണ്ടതില്ല എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ജൂറിക്ക് ഉണ്ടായിരിക്കും


11. പൊതുജനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മികച്ച 5 വീതം സ്റ്റാൻഡ് അപ് കോമഡി വീഡിയോകൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും


12. മത്സരഫലം സംബന്ധിച്ച് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. അതിന്മേൽ യാതൊരുവിധ അപ്പീലുകളും അനുവദിക്കുന്നതല്ല.


13. ജൂറിയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാൻ ശ്രമിക്കുന്നത് എൻട്രി അസാധുവാക്കാൻ കാരണമാകും.


14. ഹൈ വോൾട്ടേജ് സ്റ്റാൻഡ് അപ് കോമഡി മത്സരം സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ 94960 11848 എന്ന നമ്പരിൽ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണ്.

 

പബ്ലിക് റിലേഷൻസ് ഓഫീസർ

കെ എസ് ഇ ബി എൽ