- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കെ.എസ്.ഇ.ബി വകമാറ്റി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം

കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ലിമിറ്റഡിലെ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച് വഴി സമാഹരിച്ച തുക കൈമാറിയില്ല എന്ന രീതിയിൽ പുറത്ത് വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്. കെ എസ് ഇ ബി ലിമിറ്റഡിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ വന്ന വാർത്തയുടെ യഥാർത്ഥ വസ്തുതകൾ ചുവടെ ചേർക്കുന്നു.

    സാലറി ചലഞ്ച് എന്ന ആശയം സംസ്ഥാന സർക്കാർ രൂപീകരിക്കുന്നതിന് മുൻപ് തന്നെ ബോർഡിലെ ജീവനക്കാരുമായി വകുപ്പ് മന്ത്രി ചർച്ച ചെയ്ത് രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ 50 കോടി രൂപ 2018 സെപ്റ്റംബർ ആദ്യവാരത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. അതിൽ 35 കോടി രൂപ ബോർഡിന്റെ വിഹിതവും ഒരു കോടി രൂപ പവർ ഫിനാൻസ് കോർപ്പറേഷന്റെയും ബാക്കിത്തുകയായ 14 കോടി രൂപ ബോർഡിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതമായിട്ടാണ് ഈ തുക മുൻകൂറായി ബോർഡ് നൽകിയത്.

    ഈ തുക മുൻകൂറായി  നിധിയിലേക്ക് നൽകിയതിന് ശേഷമാണ് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വന്നത്. അതിൻപ്രകാരം ഒരു മാസത്തെ വേതനം 10 മാസത്തെ ഗഡുക്കളായി ജീവനക്കാർ നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ തുക പിരിഞ്ഞു കിട്ടിയത് 2019 ജൂലൈ മാസത്തോട് കൂടിയായിരുന്നു. പത്ത് ഗഡുക്കളായി കിട്ടിയ ചെറിയ തുകകൾ വലിയൊരു സംഖ്യയായി ഒരുമിച്ച് നൽകാനാണ് 2019 ജൂലൈ മാസം വരെ സാവകാശം എടുത്തത്. ജീവനക്കാരിൽ നിന്ന് 10 മാസം കൊണ്ട് പിരിഞ്ഞു കിട്ടിയ തുകയായ 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ട് വരവെയാണ് ഈ വാർത്ത സൃഷ്ടിക്കപ്പെട്ടത്. 2019 ആഗസ്ത് 16 ന് തന്നെ ഈ തുക കൈമാറുന്നതിനുള്ള ചെക്ക് തയ്യാറാക്കാൻ ചെയർമാൻ ഉത്തരവിട്ടിരുന്നു.

    ഈ വസ്തുതാവിരുദ്ധമായ വാർത്ത വന്നതോടെ ആഗസ്ത് 19ന് വൈദ്യുതി ഭവനിൽ വകുപ്പ് മന്ത്രിയും സംഘടനാ നേതാക്കളും തമ്മിൽ ഈ വിഷയം ചർച്ച ചെയ്യുകയും തുടർന്ന് ജീവനക്കാരുടെയും ഓഫീസർമാരുടെയും എല്ലാ സംഘടനകളും ഈ വിഷയത്തിൽ ബോർഡ് സ്വീകരിച്ച നിലപാടിനെ അനുകൂലിക്കുകയും ഈ വർഷത്തെ മഴക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.