- 1912 or +91471 2555544
Important Telephone Numbers
Reception -
0471-2514424, 2514633
Office Tel./Fax -
0471-2446480, 9496011848 (WLL)
Chief Public Relations Officer -
0471-2514468, 9446008179 (CUG)
Liaison Officer -
0471-2514206, 9496012136 (CUG)
Senior Superintendent -
0471-2514587
Sr. Confidential Assistant -
0471-2514365
Important Links:
https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd
E-mail
dpr@ksebnet.com
2017-18 സാമ്പത്തികവര്‍ഷത്തിലെ സ്റ്റാറ്റ്യൂട്ടറി ആഡിറ്റിനായി ബോര്‍ഡ് സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രവര്‍ത്തന നഷ്ടം 784.09 കോടി രൂപയായി കുറഞ്ഞു. 2016-17 വര്‍ഷത്തില്‍ ഇത് 1494.67 കോടിയായിരുന്നു. ചിലവുകള്‍ ക്രമീകരിച്ചും കിട്ടാനുള്ള കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുത്തും, പ്രസരണ വിതരണ നഷ്ടം ഗണ്യമായി കുറച്ചും അധിക വൈദ്യുതി വിറ്റുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, എന്‍.എസ്.പിള്ള പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഈ നഷ്ടം ഇനിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കെ.എസ്.ഇ.ബി.എല്ലിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും പ്രവര്‍ത്തന നഷ്ടത്തെ കുറിച്ചും വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഈ വിശദീകരണം.
ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍